സ്ത്രീകള്‍ക്കുള്ള കാന്‍സര്‍ വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി

FEBRUARY 18, 2025, 9:05 AM

സ്ത്രീകള്‍ക്കുള്ള കാന്‍സര്‍ വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ്. 9 നും 16 ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, ആയുഷ് സഹമന്ത്രിയായ പ്രതാപ് റാവു ജാദവ് നിര്‍ണായക വിവരം അറിയിച്ചത്. വാക്‌സിനായുള്ള ഗവേഷണം അവസാന ഘട്ടത്തിലാണെന്നും പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് അര്‍ബുദ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇതിന്റെ ഭാഗമായി 30 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ആശുപത്രികളില്‍ പരിശോധനയും ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായി ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ക്കെതിരെയുള്ള വാക്‌സിന്‍ ഗവേഷണം അവസാനഘട്ടത്തിലാണെന്നും പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നുമാണ് മന്ത്രി അറിയിച്ചത്.

അഞ്ചോ ആറോ മാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനാണ് എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam