തീരത്ത് സംശയാസ്പദമായി അജ്ഞാത ബോട്ട്, പാകിസ്ഥാന്‍റേതെന്ന് സംശയം; സുരക്ഷ ശക്തമാക്കി

JULY 7, 2025, 1:36 AM

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപം സംശയാസ്പദമായ ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ട്. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടതെന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

അതേസമയം കപ്പലിൽ മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങൾ ഉള്ളതായി സംശയിക്കുന്നു എന്നും പാക് ബോട്ടാണെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് റായ്ഗഡ് പൊലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്), ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർടി), നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. 

എന്നാൽ കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിലെത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഒരു ബാർജ് ഉപയോഗിച്ച് ബോട്ടിനടുത്തേക്ക് അടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തിരികെ പോകേണ്ടിവന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam