ന്യൂഡല്‍ഹി: മാരകമായ ഹന്റാ വൈറസ് പടര്‍ന്നതിനെത്തുടര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ 'എംവി ഹോണ്ടിയസ്' കപ്പലില്‍ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടെന്ന് സ്ഥിരീകരണം. കപ്പല്‍ ഓപ്പറേറ്റര്‍മാരായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യക്കാരുടെ സാന്നിധ്യം വ്യക്തമായത്.
അതേസമയം ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അര്‍ജന്റീനയില്‍ നിന്ന് യാത്ര തിരിച്ച കപ്പലില്‍ ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെയാണ് വൈറസ് എത്തിയതെന്നാണ് കരുതുന്നത്. രോഗബാധിതരായ എലികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നുള്ള സൂക്ഷ്മകണികകള്‍ ശ്വസിച്ചതിലൂടെയാകാം യാത്രക്കാര്‍ക്ക് രോഗം ബാധിച്ചത്. ഡച്ച്, ജര്‍മ്മന്‍ പൗരന്മാരാണ് നിലവില്‍ മരണപ്പെട്ടത്.
എലികളില്‍ നിന്ന് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. തുടക്കത്തില്‍ പനി, പേശി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്വാസകോശത്തില്‍ ദ്രാവകം നിറയുകയും മരണം സംഭവിക്കുകയും ചെയ്യാം. 50 ശതമാനമാണ് ഇതിന്റെ മരണനിരക്ക്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ ഇത് പടരുകയുള്ളൂ.
കപ്പല്‍ ഇപ്പോള്‍ കേപ് വെര്‍ഡെ പിന്നിട്ട് സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. രോഗബാധിതരായ മൂന്ന് പേരെ എയര്‍ ആംബുലന്‍സ് വഴി ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. മെയ് 11 ഓടെ ബാക്കിയുള്ള യാത്രക്കാരെ കപ്പലില്‍ നിന്ന് ഇറക്കാനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
