റായ്പുര്‍: മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടങ്ങളില്‍ ത്രിവര്‍ണപതാക സ്ഥാപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ജില്ലകളിലെ നക്‌സലൈറ്റുകളുടെ കൂട്ടക്കീഴടങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഛത്തീസ്ഗഡിലെ അടല്‍ നഗര്‍-നവ റായ്പുരില്‍ രജത് മഹോത്സവത്തില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ (നക്‌സലൈറ്റുകള്‍) ആയുധങ്ങള്‍ ഉപേക്ഷിച്ച് ഭരണഘടന അംഗീകരിച്ചു. സാഹചര്യങ്ങള്‍ മാറി. ബിജാപുരിലെ ചിക്കപാലി ഗ്രാമത്തില്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വൈദ്യുതി സ്ഥാപിച്ചു. അബുജ്മര്‍ ഗ്രാമത്തില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരു സ്‌കൂള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളില്‍ ചുവപ്പു പതാക മാറ്റി ത്രിവര്‍ണക്കൊടി സ്ഥാപിച്ചുവെന്നും മോദി പറഞ്ഞു.
ഭരണഘടന പിന്തുടരുന്നുവെന്ന് അവകാശപ്പെടുകയും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ആദിവാസികള്‍ക്കെതിരേ അനീതി ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു. രാജ്യവികസനത്തിന് ഛത്തീസ്ഗഡിലെ ആദിവാസി സമൂഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നക്‌സലിസത്തില്‍ നിന്നും മാവോവാദ ഭീകരവാദത്തില്‍ നിന്നും ഛത്തീസ്ഗഡിനെ മോചിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നക്‌സലിസം കാരണം കഴിഞ്ഞ 55 വര്‍ഷമായി അവര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
