ചെന്നൈ: ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതായി റിപ്പോർട്ട്. വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പിടിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് വിഭാഗത്തിന് വിവരം നൽകി പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്തു. തയ്യാറായി നിന്ന അഗ്നിശമന ടീം അതിവേഗം കൃത്യസമയത്ത് തീയണച്ചത് കാരണം വൻ അപകടം ഒഴിവായി.
മലേഷ്യൻ നഗരമായ ക്വാലാലംപൂരിൽ നിന്നും എത്തിയ ചരക്കു വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകട കാരണം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്