ലഖ്നൗ: കാമുകന് ഭാര്യയെ വിവാഹം കഴിച്ച് നൽകി ഭർത്താവ്. ഉത്തർപ്രദേശിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സംഭവം ഉണ്ടായത്.
ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 2017ലാണ് കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും ഗോരഖ്പൂർ സ്വദേശിനിയായ രാധികയും തമ്മിൽ വിവാഹിതരായത്. ദമ്പതികൾക്ക് ഏഴും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്.
അതേസമയം വിവാഹേതര ബന്ധം കണ്ടെത്തിയ ഉടൻ ബബ്‍ലു ഭാര്യയെ ക്ഷേത്രത്തിൽ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്ത് നൽകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് മക്കളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും നിങ്ങൾ സന്തോഷമായി ജീവിക്കൂ എന്നും ബബ്‍ലു ഭാര്യയോട് പറഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്