അ​ഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനം; സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

JUNE 16, 2025, 2:29 AM

ഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കിയതായി റിപ്പോർട്ട്. ഹോങ്കോങ്ങിൽ നിന്നും ദില്ലിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിം​ഗ് 787-8 ഡ്രീം ലൈന‌ർ വിമാനമാണിത്. 

അതേസമയം അ​ഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ദില്ലിക്ക് പുറപ്പെട്ട വിമാനം ഹോങ്കോങ്ങിലാണ് തിരിച്ചിറക്കിയത്. യാത്രാമധ്യേ സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് സംശയിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

ഇന്നലെയും ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ എയർപോർട്ടിൽ നിന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam