ഉത്തരാഖണ്ഡിലെ ടെമ്പോ ട്രാവലര്‍ അപകടം: അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

JUNE 15, 2024, 10:46 PM

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രതി പറഞ്ഞു. ഒരു ടെമ്പോ ട്രാവലര്‍ റോഡില്‍ നിന്ന് തെന്നി അളകനന്ദ നദിയിലേക്ക് വീഴുകയായിരുന്നു. രുദ്രപ്രയാഗ് ജില്ലയിലെ ബദരിനാഥ് ദേശീയ പാതയിലാണ് അപകട ഉണ്ടായത്.

ശനിയാഴ്ച ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയില്‍ 26 പേരുമായി പോയ ഒരു ടെമ്പോ ട്രാവലര്‍ റോഡില്‍ നിന്ന് തെന്നി അളകനന്ദ നദിയിലേക്ക് മറിയുകയായിരുന്നു. 14 വിനോദ സഞ്ചാരികള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരിതബാധിതരെ സഹായിക്കുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുമായി അടിയന്തര സേവനങ്ങള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് അയച്ചു. അപകട കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam