ജോധ്പൂരില്‍ ഈദ്ഗാഹിന് ഗേറ്റ് വെക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; 51 പേര്‍ അറസ്റ്റില്‍

JUNE 22, 2024, 6:18 PM

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരിലെ സൂര്‍സാഗര്‍ മേഖലയില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 51 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. രാജാറാം സര്‍ക്കിളിന് സമീപമുള്ള ഈദ്ഗാഹില്‍ രണ്ട് പുതിയ ഗേറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തര്‍ക്കം തുടരുകയാണ്... വെള്ളിയാഴ്ച രാത്രി 10:15 ഓടെയാണ് സംഘര്‍ഷം നടന്നത്. 10-15 പേരടങ്ങുന്ന നാട്ടുകാരുടെ സംഘം ഈദ്ഗാഹില്‍ നിന്ന് മറ്റൊരു സംഘത്തിന് നേരെ കല്ലെറിഞ്ഞു', ജോധ്പൂര്‍ പോലീസ് കമ്മീഷണര്‍ രാജേന്ദ്ര സിംഗ് പറഞ്ഞു. ജനക്കൂട്ടം ഒരു കട കത്തിക്കുകയും ഒരു പോലീസ് വാന്‍ ഉള്‍പ്പെടെ രണ്ട് കാറുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

''സംഭവത്തില്‍ ചൗപാസ്നി ഹൗസിംഗ് ബോര്‍ഡ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ നിതിന്‍ ദവെ, കോണ്‍സ്റ്റബിള്‍ ഷൈതന്‍ സിംഗ് എന്നിവരുള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ദവെയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സിംഗിനെ ഡിസ്ചാര്‍ജ് ചെയ്തു,' കമ്മീഷണര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam