ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റിവച്ചു

JUNE 22, 2024, 10:39 AM

പാറ്റ്‌ന: ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് നടത്താനിരുന്ന ടെറ്റ് (ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) മാറ്റിവച്ചു.

ജൂണ്‍ 26 മുതല്‍ 28 വരെ നടത്തേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം.

യുജിസി-നെറ്റ്, നീറ്റ് പരീക്ഷകളുടെ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവച്ചതെന്നാണ് സൂചന. അതേസമയം, സിഎസ്‌ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു. ഡാർക് വെബില്‍ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു

vachakam
vachakam
vachakam

ഈ മാസം 25 മുതല്‍ 27 വരെ നടക്കാനിരുന്ന സിഎസ്‌ഐആർ നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. രണ്ട് ലക്ഷം വിദ്യാർഥികളാണ് സിഎസ്‌ഐആർ നെറ്റ് പരീക്ഷ എഴുതാനിരുന്നത്.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ യുജിസി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പരീക്ഷ മാറ്റിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam