മഹാവികാസ് അഘാടിയില്‍ എല്ലാവരും തുല്യര്‍, സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല; സഞ്ജയ് റാവത്ത്

JUNE 22, 2024, 8:28 PM

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള മഹാവികാസ് അഘാടിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും സഖ്യത്തിലെല്ലാവരും തുല്യരാണെന്നും ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്.

സീറ്റ് വിഭജനത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി-എസ്പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റാവത്തിന്‍റെ പ്രതികരണം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്കുമായി സംഘടിപ്പിച്ച യോഗത്തിലായിരുന്നു ശരദ് പവാറിന്‍റെ പ്രസ്താവന.

vachakam
vachakam
vachakam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പാര്‍ട്ടിയാണ് എന്‍സിപി-എസ്പി എന്നും റാവത്ത് പറഞ്ഞു. 10 സീറ്റുകളില്‍ മത്സരിച്ച ശരദ് പവാറിന്‍റെ പാര്‍ട്ടി എട്ട് സിറ്റുകളില്‍ വിജയിച്ചത് ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam