ബെംഗളൂരു: സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ.
മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നൽകുക 9.5 കോടി രൂപയാണ്.
ബിസിജിയുടെ സംഘം ധനവകുപ്പുമായി ചർച്ചകൾ തുടങ്ങി. ഇവരുടെ ചില നിർദേശങ്ങൾ അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിലുണ്ടായേക്കും.
കെപിഎംജി, ഇ&വൈ, ബിസിജി എന്നീ ഗ്രൂപ്പുകളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ നിന്നാണ് ബിസിജിയെ തെരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്