കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍; തിരുവനന്തപുരത്ത് 13 കാരന്റെ മരണത്തില്‍ ദുരൂഹത

JUNE 22, 2024, 2:30 PM

തിരുവനന്തപുരം: വെള്ളറടയില്‍ പതിമൂന്നുകാരന്റെ മരണത്തില്‍ ദുരൂഹത. കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ് കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കെട്ടിയതാണ് ദുരൂഹത സംശയിക്കാന്‍ കാരണം.

വെള്ളറട പൊലീസും ഫോറന്‍സിക് സംഘവും വീട്ടിലെത്തി വിശദമായ രീതിയില്‍ പരിശോധന ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. വിശദമായ പരിശോധനക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് 13 കാരനായ അഖിലേഷിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിതായി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam