സ്വിമ്മിങ് പൂളില്‍ ചാടാനൊരുങ്ങവെ 15കാരൻ‌ കുഴ‍ഞ്ഞുവീണ് മരിച്ചു

JUNE 22, 2024, 9:16 AM

മീററ്റ്:  ഉത്തർപ്രദേശിലെ മീററ്റിൽ 15 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. സ്വിമ്മിങ് പൂളില്‍ നീന്താനായി ചാടാനൊരുങ്ങവെയാണ് കുട്ടി തറയില്‍ കുഴഞ്ഞുവീണത്.

സിവല്‍ഖാസ് സ്വദേശിയായ 15കാരനാണ് മരണത്തിന് കീഴടങ്ങിയത്.  വെള്ളിയാഴ്ച നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

സ്വിമ്മിങ് പൂളില്‍ നീന്തിയ ശേഷം കരയ്ക്കു കയറി വീണ്ടും ചാടാനായി അടുത്ത വശത്തേക്ക് നടക്കവെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും‍ മരിച്ചിരുന്നു.

vachakam
vachakam
vachakam

സംഭവത്തിനു പിന്നാലെ സ്വിമ്മിങ് പൂളും പരിസരവും അടച്ചു. പൂളിന്റെ മാനേജർ ഒളിവിലാണ്. അതേസമയം, കുട്ടിയുടെ കുടുംബം പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. എങ്കിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam