ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ-മെഡിക്കല്‍ വിസ; മോഡി-ഹസീന കൂടിക്കാഴ്ചയില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍

JUNE 22, 2024, 7:51 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ-മെഡിക്കല്‍ വിസ സൗകര്യങ്ങള്‍ ഇന്ത്യ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക് സേവനങ്ങള്‍ സുഗമമാക്കുന്നതിന് ബംഗ്ലാദേശിലെ രാംഗ്പൂരില്‍ ഇന്ത്യ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം ഓരോ വര്‍ഷവും ദൃഢപ്പെടുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യത്തെ അതിഥിയാണ് ഷെയ്ഖ് ഹസീന. ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ-മെഡിക്കല്‍ വിസ സൗകര്യങ്ങള്‍ നല്‍കും. കഴിഞ്ഞ വര്‍ഷം തങ്ങള്‍ ഒരുമിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇത്തവണയും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam