നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ 

JUNE 22, 2024, 7:25 PM

 നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർ‌പ്രദേശിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് മുഖ്യസൂത്രധാരനായ രവി അത്രിയെ പിടികൂടിയത് എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം കേസിൽ ബിഹാർ പൊലീസ് അന്വേഷണ റിപ്പോർട്ട് കൈമാറി. പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ കേസിൽ അറസ്റ്റിലായ 13 പേരുടെ മൊഴികളും വിശദാംശങ്ങളും ഉണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പണമിടപാടിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. 

ഇതുകൂടാതെ കത്തിയ ചോദ്യപേപ്പറുകൾ, പാസ്ബുക്കുകൾ എന്നിവയുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അതേസമയം എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എൻടിഎയുടെ പ്രവർത്തനം, പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം എന്നിവയിൽ ശിപാർശ നൽകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam