പ്ലാറ്റ്ഫോം ടിക്കറ്റിനും റെയില്‍വേ സേവനങ്ങള്‍ക്കും നികുതി ഒഴിവാക്കി

JUNE 22, 2024, 8:59 PM

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ.

റെയിൽവേ സേവനങ്ങൾക്കുള്ള വ്യാജ ഇൻവോയ്‌സിംഗ്, നികുതി ഇളവ് എന്നിവ പരിശോധിക്കുന്നതിന് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ പ്രാമാണീകരണം സംബന്ധിച്ച ശുപാർശകൾ യോഗം നിർദ്ദേശിച്ചു.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച്‌ കേന്ദ്രത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

vachakam
vachakam
vachakam

ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധനവില കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും കേന്ദ്രമന്ത്രി ആവർത്തിച്ച്‌ വ്യക്തമാക്കി.

മറ്റ് പ്രഖ്യാപനങ്ങള്‍:

  • 1. എല്ലാ സോളാർ കുക്കറുകളും 12 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ വരും.
  • 2. റെയില്‍വേ നല്‍കുന്ന സേവനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റിട്ടയർ റൂം, വെയിറ്റിംഗ് റൂം, ക്ലോക്ക് റൂം സേവനങ്ങള്‍ അടക്കം നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.
  • 3. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന സ്റ്റുഡന്റ് ഹോസ്റ്റലുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി.
  • 4. എല്ലാ മില്‍ക്ക് കാനുകളും 12 ശതമാനം ജിഎസ്ടിയുടെ കീഴില്‍ വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam