പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ വിദഗ്ധരുടെ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്രം

JUNE 22, 2024, 5:43 PM

ന്യൂഡെല്‍ഹി: പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം വിദഗ്ധരുടെ ഒരു ഉന്നതതല സമിതിയെ പ്രഖ്യാപിച്ചു. നീറ്റ്, യുജിസി-നെറ്റ് പരീക്ഷകള്‍ വിവാദത്തില്‍ പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷാ പ്രക്രിയയിലെ പരിഷ്‌കാരങ്ങള്‍, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തല്‍, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഘടനയും പ്രവര്‍ത്തനവും എന്നിവയില്‍ വിദഗ്ധ സമിതി ശുപാര്‍ശകള്‍ നല്‍കും. 

മുന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചെയര്‍പേഴ്‌സണും ഐഐടി കാണ്‍പൂര്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാനുമായ ഡോ. കെ രാധാകൃഷ്ണനാണ് സമിതിയുടെ അധ്യക്ഷന്‍.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ബി.ജെ. റാവു,  മദ്രാസ് ഐഐടിയിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ എമറിറ്റസായ പ്രൊഫ. രാമമൂര്‍ത്തി കെ, പീപ്പിള്‍ സ്ട്രോങ്ങ് സഹസ്ഥാപകനും കര്‍മ്മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍ , ഐഐടി ഡല്‍ഹിയിലെ സ്റ്റുഡന്റ് അഫയേഴ്സ് പ്രൊഫസര്‍ ആദിത്യ മിത്തല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാളാണ് മെമ്പര്‍ സെക്രട്ടറി.

vachakam
vachakam
vachakam

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഉന്നതതല പാനല്‍ പരീക്ഷാ പ്രക്രിയയുടെ തുടക്കം മുതല്‍ അവസാനം വരെ വിശകലനം ചെയ്യുകയും സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകളുടെ (എസ്ഒപി) സമഗ്രമായ അവലോകനം പാനല്‍ നടത്തുകയും അവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പാനല്‍ നിര്‍ദ്ദേശിക്കും, നിലവിലുള്ള ഡാറ്റ സുരക്ഷാ പ്രക്രിയയും എന്‍ടിഎയുടെ പ്രോട്ടോക്കോളുകളും വിലയിരുത്തുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

എന്‍ടിഎയുടെ സംഘടനാ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനും എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തകരുടെ റോളുകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിര്‍വചിക്കാനും പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam