ബിഹാര്‍: വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്തെന്ന ആരോപണവുമായി ആർജെഡി നേതാവും ബിഹാര്‍ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.
ബിഹാർ വോട്ടർ പട്ടികയിലെ തീവ്രപരിശോധന കഴിഞ്ഞശേഷം വെള്ളിയാഴ്ച പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിൽ നിന്നുമാണ് പേര് വെട്ടിയത്.
"എന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഞാൻ എങ്ങനെ തിരഞ്ഞെടുപ്പിൽ മത്സരിക്കും?" ആർജെഡി നേതാവ് പത്രസമ്മേളനത്തിൽ ചോദിച്ചു.
അതേസമയം തേജസ്വിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി.അദ്ദേഹത്തിന്‍റെ പേര് വോട്ടർപട്ടികയിലുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
യാദവിന്‍റെ ആരോപണത്തിന് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന്‍റെ വിശദാംശങ്ങൾ കാണിക്കുന്ന വോട്ടർ പട്ടികയുടെ ഒരു പകർപ്പ് പുറത്തിറക്കി. പറ്റ്നയിലെ വെറ്ററിനറി കോളജിലെ ഒരു ബൂത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്