ഹൈദരാബാദ്: വിശാഖപട്ടണത്ത് 17കാരി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, കോളേജിൽ വെച്ച് താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും അക്രമികൾ തൻ്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പരാതിപ്പെടാൻ കഴിയില്ലെന്നും വിദ്യാർത്ഥി സഹോദരിക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി, "സോറി ദീദി, എനിക്ക് പോകണം" എന്ന് എഴുതിയാണ് സന്ദേശം അവസാനിപ്പിച്ചത്. വിശാഖപട്ടണത്തെ പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിനിയാണ് മരിച്ചത്. അനകപ്പള്ളി സ്വദേശിനിയാണ് പെൺകുട്ടി.
വെള്ളിയാഴ്ച പുലർച്ചെ 12.50 ഓടെയാണ് പെൺകുട്ടി വീട്ടുകാർക്ക് സന്ദേശമയച്ചത്. താനെന്തിനാണിത് ചെയ്യുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകില്ലെന്നും ജനിപ്പിച്ചതിലും വളർത്തിയതിലും മാതാപിതാക്കളോട് നന്ദിയുണ്ടെന്നും പെൺകുട്ടി സന്ദേശത്തിൽ പറഞ്ഞു.
സഹോദരിയോട് ഇഷ്ടമുള്ളത് പഠിക്കാനും ആരുടെയും സ്വാധീനത്തിൽ വീഴരുതെന്നും പറഞ്ഞു. കോളേജിൽ ലൈംഗികമായി ഉപദ്രവിക്കപ്പെടതിനാലാണ് കടുംകൈ ചെയ്യുന്നതെന്ന് അച്ഛനെ അഭിസംബോധന ചെയ്ത് കുട്ടി എഴുതി.
പൊലീസിൽ പരാതി നൽകുകയോ അധികാരികളെ സമീപിക്കുകയോ ചെയ്താൽ, അവർ എൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കും. ഞാൻ മരിച്ചാൽ കുറച്ച് വർഷത്തേക്ക് നിങ്ങൾക്ക് വിഷമം തോന്നും, പിന്നീട് നിങ്ങൾ മറക്കും. പക്ഷേ, ഞാൻ സമീപത്തുണ്ടെങ്കിൽ, നിങ്ങൾ എന്നെ എല്ലാ സമയത്തും വിഷമിക്കുമെന്നും കുട്ടി തെലുങ്കിൽ എഴുതിയ കത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്