'ടിവികെ സർക്കാരിന് ആറുമാസം പോലും ആയുസുണ്ടോ?'; ഇടക്കാല തിരഞ്ഞെടുപ്പ് സാധ്യത ആവർത്തിച്ച് സ്റ്റാലിൻ

JUNE 7, 2026, 9:51 PM

ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ സർക്കാരിന്റെ സ്ഥിരതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിസികെയുടെ മുൻ എംഎൽഎ പനയൂർ ബാബുവും അനുയായികളും ഡിഎംകെയിൽ ചേർന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമർശം. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യ ആറുമാസം വിമർശിക്കാതിരിക്കാനായിരുന്നു ഡിഎംകെയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നില്ലെന്നും അതുകൊണ്ടാണ് പ്രതികരിക്കാൻ നിർബന്ധിതനായതെന്നും സ്റ്റാലിൻ പറഞ്ഞു. സർക്കാർ അഞ്ചോ ആറോ മാസം പോലും തുടരുമോയെന്ന സംശയം പൊതുസമൂഹത്തിൽ ഉയരുന്ന തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കഴിഞ്ഞ മാസം അധികാരത്തിലെത്തിയ ടിവികെ സർക്കാരിനെതിരെ സ്റ്റാലിൻ വിമർശനം ഉന്നയിക്കുന്നത് ഇത് രണ്ടാം തവണയാണ്. വിജയ് നേതൃത്വം നൽകുന്ന സർക്കാർ ഏത് നിമിഷവും തകർന്നുവീഴാമെന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ പരാമർശം. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാൻ പാർട്ടി പ്രവർത്തകർ സജ്ജരായിരിക്കണമെന്നും സ്റ്റാലിൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam