അരവിന്ദ് കെജ്രിവാളിന് കോടതിയില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 

MAY 15, 2024, 6:46 PM

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് കോടതിയില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

'ഇത് ഒരു പതിവ് വിധിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ രാജ്യത്ത് ധാരാളം ആളുകള്‍ കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു,

ഡെല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് മെയ് 10 ന് അദ്ദേഹം മോചിതനായിരുന്നു. 

vachakam
vachakam
vachakam

ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ഭൂരിപക്ഷം നേടിയാല്‍ താന്‍ ജയിലിലേക്ക് മടങ്ങേണ്ടിവരില്ലെന്ന കെജ്രിവാളിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് അമിത് ഷാ പറഞ്ഞു.

'ഇത് സുപ്രിം കോടതിയോടുള്ള വ്യക്തമായ അവഹേളനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരെങ്കിലും വിജയിച്ചാല്‍ അവരെ സുപ്രീംകോടതി ജയിലിലേക്ക് അയക്കില്ലെന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. ജാമ്യം അനുവദിച്ച ജഡ്ജിമാര്‍ അവരുടെ വിധി എങ്ങനെ ഉപയോഗിക്കുന്നുവെന്നോ ദുരുപയോഗം ചെയ്യുന്നുവെന്നോ ചിന്തിക്കണം,' ഷാ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജയിലിനുള്ളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച് തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നു എന്ന കെജ്രിവാളിന്റെ ആരോപണം ഷാ തള്ളി. 'തിഹാര്‍ ജയില്‍ അദ്ദേഹത്തിന്റെ (ഡല്‍ഹി സര്‍ക്കാര്‍) ഭരണത്തിന്റെ കീഴിലാണ്. അവര്‍ കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഡെല്‍ഹിയിലെ ജയില്‍ ഭരണത്തിന് യാതൊരു ബന്ധവുമില്ല,' അമിത് ഷാ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam