ഡല്‍ഹി: ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗോഗമേദിയെ കൊലപ്പെടുത്താന്‍ സഹായിച്ചാല്‍ ഷൂട്ടര്‍മാര്‍ക്ക് വ്യാജ പാസ്പോര്‍ട്ടും കാനഡ വിസയും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചും രാജസ്ഥാന്‍ പോലീസും ശനിയാഴ്ച രാത്രി നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഗോഗമേദിയുടെ കൊലപാതകത്തില്‍ പങ്കെടുത്ത രണ്ട് ഷൂട്ടര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. രോഹിത് റാത്തോഡും നിതിന്‍ ഫൗജിയും അവരുടെ കൂട്ടാളികളിലൊരാളായ ഉദ്ധമുമാണ് ചണ്ഡീഗഢില്‍ പിടിയിലായത്.
രാജസ്ഥാനിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാനേതാവും ആയുധ ഇടപാടുകാരനുമായ രോഹിത് ഗോദരയുടെയും ഇയാളുടെ അടുത്ത സഹായി വീരേന്ദ്ര ചരണിന്റെയും നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫൗജി പോലീസിനോട് സമ്മതിച്ചു. രോഹിത് ഗോദാരയുടെയും വീരേന്ദ്ര ചരണിന്റെയും സഹായിയായ റാപുതുമായി നിതിന്‍ ഫൗജി ബന്ധപ്പെട്ടിരുന്നു. ഗോഗമേദിയെ കൊല്ലാന്‍ സഹായിക്കുകയാണെങ്കില്‍ വ്യാജ പാസ്പോര്‍ട്ടും കനേഡിയന്‍ വിസയും ഏര്‍പ്പാടാക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നതായാണ് വെളിപ്പെടുത്തല്‍.
ഗോഗമേദിയുടെ കൊലപാതകത്തില്‍ ഉദ്ധം എന്ന ആളുടെ പങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. രോഹിതിനെയും ഉദ്ധമിനെയും പോലീസ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. നിതിന്‍ ഫൗജി രാജസ്ഥാന്‍ പോലീസിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം ആയുധങ്ങള്‍ ഒളിപ്പിച്ച പ്രതികള്‍ രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയിലേക്ക് പോയി. പിന്നീട് അവര്‍ ചണ്ഡീഗഡിലേക്ക് മടങ്ങി, അവിടെ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ഇവരുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു കഴിഞ്ഞു. നാളെ അറസ്റ്റ് ചെയ്യുമെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും എഡിജി ദിനേശ് പറഞ്ഞു. ഡിസംബര്‍ അഞ്ചിനാണ് രാജസ്ഥാനിലെ ജയ്പൂരിലെ വീട്ടിനുള്ളില്‍ ഗോഗമേദിയെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്.
രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി അദ്ദേഹത്തിന്റെ ജയ്പൂരിലെ വസതിയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ മൂന്ന് ആയുധധാരികള്‍ ഗോഗമേദിയെ അദ്ദേഹത്തിന്റെ വീടിന്റെ സ്വീകരണമുറിയില്‍ വെടിവച്ചു കൊലപ്പെടുത്തിയത്. അവരില്‍ ഒരാള്‍ പ്രതികാര വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്