തിരുവനന്തപുരം: മൊന്‍ത ചുഴലിക്കാറ്റ് കരതൊടാനിരിക്കെ മൂന്ന് സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാരുകള്‍ അവധി പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ സ്‌കൂളുകള്‍ക്കാണ് പ്രാദേശിക ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്.
അതേസമയം മൂന്ന് സംസ്ഥാനങ്ങളിലെയും തീരദേശ മേഖലകളിലുളള ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി.
ഇത് കൂടാതെ സുരക്ഷാനടപടികളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാക്കിനട, ഈസ്റ്റ് ഗോദാവരി, കൊനസീമ, എല്ലൂരു, വെസ്റ്റ് ഗോദാവരി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അധികൃതര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 27 മുതല്‍ 31 വരെയാണ് അവധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
