17 മാസത്തിനുശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങി മനീഷ് സിസോദിയ

AUGUST 9, 2024, 7:49 PM

ഡൽഹി: മദ്യനയക്കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതനായി. 17 മാസത്തെ തിഹാർ ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് മോചിതനായത്. 

വൈകുന്നേരത്തോടെയാണ് സിസോദിയ ജയിൽ മോചിതനായത്. അദ്ദേഹത്തെ സ്വീകരിക്കാൻ എഎപി പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു. ജയിലിന് പുറത്ത് പ്രവർത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു.

സഞ്ജയ് സിങ് എംപി ഉൾപ്പെടെയുള്ള നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ഇത് ഭരണഘടനയുടെ വിജയമാണെന്നും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സിസോദിയ പറഞ്ഞു. ജയിൽ മോചിതനായ സിസോദിയ നാളെ രാജ്ഘട്ട് സന്ദർശിക്കും.

vachakam
vachakam
vachakam

ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യമായി രണ്ട് ലക്ഷം രൂപ കെട്ടിവെക്കാനും പാസ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.

വിചാരണ തുടങ്ങാത്തതിൻ്റെ പേരിൽ ഒരാളെ ദീർഘകാലം ജയിലിൽ അടയ്ക്കാനാകില്ലെന്നും ഇത് മൗലികാവകാശ ലംഘനമാണെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam