മുംബൈ: തന്റെ പുതിയ ചിത്രമായ സിക്കന്ദറിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ സല്‍മാന്‍ ഖാന്‍. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരം ബുധനാഴ്ച മുംബൈയിലെ ഒരു ഹോട്ടലിൽ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.
മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിൽ തെന്നിന്ത്യൻ സംവിധായകനായ ആറ്റ്ലിയുമായി നടക്കാനിരുന്ന പ്രൊജക്ട് എന്തുകൊണ്ട് മുടങ്ങിയെന്ന് തുറന്നു പറയുകയാണ് സല്‍മാന്‍ ഖാന്‍. ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആറ്റ്‌ലി സല്‍മാന്‍ ചിത്രം ഒരുക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ പിന്നീട് ചിത്രം മാറ്റിവച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യത്തിൽ ആണ് സൽമാൻ പ്രതികരിച്ചത്.
"അദ്ദേഹം വളരെ വലിയ ബജറ്റ് ആക്ഷൻ ചിത്രമാണ് എഴുതിയിരിക്കുന്നത്. അതിനാല്‍ പടം വൈകുകയാണ്. ബജറ്റ് സിനിമയ്ക്ക് ഒരു പ്രശ്നമാണ്. ഒപ്പം പ്രധാന കഥാപാത്രമായി രജനികാന്ത്, അല്ലെങ്കില്‍ കമല്‍ഹാസന്‍ വേണം, അര് അതിൽ അഭിനയിക്കുക എന്ന് എനിക്കറിയില്ല" എന്നാണ് സല്‍മാന്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്