ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ അണ്ണാ ഡി എം കെ. (എ ഐ എ ഡി എം കെ) വിമത എം എൽ എമാർക്ക് ആശ്വാസം.
നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എ ഐ എ ഡി എം കെയിലെ 21 എം എൽ എമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ സി ഡി പ്രഭാകർ അറിയിച്ചു.
പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എം എൽ എ മാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇ പി എസ്) പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഈ സുപ്രധാന തീരുമാനം.
അതേസമയം വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എം എൽ എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകത്തിൽ (ടി വി കെ) ചേർന്ന നാല് പേരുടെ കാര്യത്തിൽ സ്പീക്കർ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് മാത്രമായിരിക്കും തീരുമാനം പ്രഖ്യാപിക്കുകയെന്ന് സ്പീക്കർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
