ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരിയുടെ മതത്തെക്കുറിച്ച് തിരക്കിയ കുതിരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗന്ദര്‍ബാലിലെ ഗോഹിപോറ റൈസാന്‍ നിവാസിയായ അയാസ് അഹമ്മദ് ജംഗലാണ് അറസ്റ്റിലായത്. സോനാമാര്‍ഗിലെ തജ്വാസ് ഗ്ലേസിയറില്‍ കുതിര സര്‍വീസ് ദാതാവാണ് അയാസ് അഹമ്മദ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ഒരു കുതിരക്കാരന്‍ തന്റെ മതമേതാണെന്ന് അന്വേഷിച്ചെന്ന് വിനോദസഞ്ചാരിയായ യുവതി ആരോപിച്ചിരുന്നു. ചോദ്യം ഉന്നയിച്ച വ്യക്തിയുടെ ചിത്രവും യുവതി കാണിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. പഹല്‍ഗാം ഭീകരാക്രമണവുമായി പ്രതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളുടെ മതം തിരക്കിയ ശേഷം മുസ്ലീം അല്ലാത്തവരെയെല്ലാം വെടിവെച്ചു കൊല്ലുകയാണ് ഭീകരര്‍ ചെയ്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്