ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്‌സോ കേസ്.
മകളെ ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുകാരിയായ പെൺകുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്.
പരാതിയില്‍ സദാശിവനഗർ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചനാക്കേസിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്നാണ് പൊലീസ് പറയുന്നത്.
ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന തന്നോട് യെഡിയൂരപ്പ മോശമായി പെരുമാറി എന്നതാണ് 17കാരിയുടെ പരാതിയില്‍ പറയുന്നത്. പോക്‌സോ ആക്ടിലെ എട്ടാം വകുപ്പ്, 354 എ വകുപ്പ് എന്നിവ പ്രകാരമാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്