വാരാണസി: 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലം. 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും അദ്ദേഹം സത്യവാംഗമൂലത്തില്‍ പറയുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തിലെ 11 ലക്ഷത്തില്‍ നിന്ന് 2022-23 ല്‍ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലം സൂചിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് വാരാണസി മണ്ഡലത്തില്‍ നിന്ന് വീണ്ടും മല്‍സരിക്കുന്ന പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം സമര്‍പ്പിച്ച സത്യവാംഗമൂലത്തിലാണ് സ്വത്തുക്കളും വരുമാനവും സംബന്ധിച്ച വിവരങ്ങളുള്ളത്.
പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപയുടെ നിക്ഷേപമുണ്ട്. എസ്ബിഐയുടെ വാരാണസി ശാഖയിലെ അക്കൗണ്ടില്‍ 7,000 രൂപ മാത്രമാണുള്ളത്.
പ്രധാനമന്ത്രിക്ക് എസ്ബിഐയില്‍ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. 2,67,750 രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി 2014 ലാണ് വാരാണസിയില്‍ നിന്ന് ആദ്യമായി മോദി മല്‍സരിച്ച് ജയിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന സീറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും അദ്ദേഹം ജനവിധി തേടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്