ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി; ഞെട്ടിക്കുന്ന റിപ്പോർട്ട് 

JULY 24, 2024, 7:09 PM

ബെംഗളൂരു: നഗരത്തിലെ പി.ജി.ഹോസ്റ്റലില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തി. കോറമംഗല വി.ആർ. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് നൽകുന്ന സൂചന. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് പറയുന്നു. യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചെന്നും പോലീസ് വ്യക്തമാക്കി.

ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപത്തു വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam