'ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല'; നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി

JANUARY 23, 2025, 12:05 AM

ഡൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ലെന്ന നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 

പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ആണ് ജസ്റ്റിസ് സ്വരണ കാന്ത ശർമ ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസ്.

അതേസമയം പരാതിക്കാരിയും പ്രതിയും തമ്മിൽ കാലങ്ങളായുള്ള സൗഹൃദ ബന്ധമാണുള്ളത്. പരാതിക്കാരി പ്രതിയിൽ നിന്നും കടമായി വാങ്ങിയ പണം തിരിച്ചടക്കാത്തതോടെയാണ് പ്രതി സൗഹൃദ ബന്ധത്തെ മുതലെടുത്ത് പഴയകാല സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിർബന്ധിച്ചത്. രണ്ട് ദിവസത്തോളം പ്രതി ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇതിനെതിരെ നൽകിയ പരാതിയിൽ വിധി പറയുകയായിരുന്നു കോടതി.

vachakam
vachakam
vachakam

ഒരു സ്ത്രീ ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം ഏത് സമയത്ത് തന്നാലും അത് ഒരിക്കലും ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങളെ പകർത്തുവാനോ അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുവാനോ ഉള്ള അനുവാദമായി വ്യാഖ്യാനിക്കരുത്. ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അനുവാദം നൽകുന്നത്കൊണ്ട് ഒരു വ്യക്തിയുടെ സ്വകാര്യത പകർത്തുന്നതും അതിനെ ചൂഷണം ചെയ്യുന്നതും ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യാൻ പാടില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam