ബഹിരാകാശ മേഖലയിൽ 100 ശതമാനം വരെ വിദേശ നിക്ഷേപത്തിന് അനുമതി

APRIL 18, 2024, 3:15 PM

ഡൽഹി: ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദ‌ർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ  ബഹിരാകാശ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചുള്ള വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.

കഴിഞ്ഞ ഫെബ്രുവരി 21നാണ് ബഹിരാകാശ മേഖലയിൽ നൂറ് ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്.

ഉപഗ്രഹഘടകങ്ങളുടെ നിർമ്മാണത്തിൽ 100 ശതമാനവും, ഉപഗ്രഹ നിർമ്മാണ,ഉപഗ്രഹ സേവന മേഖലകളിൽ 74 ശതമാനം നിക്ഷേപവുമാണ് അനുവദിച്ചിരിക്കുന്നത്.വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണ മേഖലയിൽ 49 ശതമാനം വരെയും നിക്ഷേപമാകാം.

vachakam
vachakam
vachakam

 ഇന്ത്യയിലെത്തുന്ന ഇലോൺ മസ്ക് ഇന്ത്യൻ ബഹിരാകാശ സ്റ്റാർടപ്പുകളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തും. ഇരുപത്തിരണ്ടാം തീയതി ഡൽഹിയിൽ വച്ചായിരിക്കും കൂടിക്കാഴ്ച.

സ്കൈറൂട്ട് എയറോസ്പേസ്, അഗ്നികുൽ കോസ്മോസ്, ധ്രുവ സ്പേസ് എന്നീ കന്പനികളുടെ സ്ഥാപകർ പരിപാടിയിൽ പങ്കെടുക്കും.സ്റ്റാർലിങ്കും, ടെസ്ലയും ഇന്ത്യയിൽ നിക്ഷേപം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam