ഡൽഹിയിലെ പ്രമുഖ സ്കൂളുകൾക്ക് ബോംബ് ഭീഷണി

MAY 1, 2024, 9:28 AM

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്തെ മൂന്ന് സ്കൂളുകൾക്ക്  ബോംബ് ഭീഷണി.ഈസ്റ്റ് ഡൽഹി മയൂർ വിഹാറിലെ മദർ മേരീസ് സ്‌കൂൾ,സംസ്‌കൃതി സ്‌കൂൾ, ദ്വാരക ഡിപിഎസ് എന്നിവിടങ്ങളിൽ ആണ്  ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് ഈസ്റ്റ് ഡൽഹി മയൂർ വിഹാറിലെ മദർ മേരീസ് സ്‌കൂളിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇമെയിൽ സന്ദേശം ലഭിച്ചത്.

ഇതേത്തുടർന്ന് സ്‌കൂൾ ഒഴിപ്പിക്കുകയാണെന്നും സ്‌കൂൾ പരിസരം വിശദമായി പരിശോധിച്ച് വരികയാണെന്നും ഡൽഹി പോലീസ് അറിയിച്ചു.സംസ്‌കൃതി സ്‌കൂളിലും പൊലീസ് എത്തിയിട്ടുണ്ട്.

അനിവാര്യമായ സാഹചര്യങ്ങൾ കാരണം ബുധനാഴ്ച കാമ്പസ് അടച്ചിരിക്കുകയാണെന്നും ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന VI, VII ക്ലാസുകൾക്കുള്ള സ്‌കോളർ ബാഡ്ജ് മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്നും ഡൽഹി പബ്ലിക് സ്കൂൾ, ദ്വാരക മാനേജ്മെൻ്റ് വാർത്താ കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട് 

vachakam
vachakam
vachakam

സ്‌കൂളിൽ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചിൽ നടക്കുകയാണ്. ഇതുവരെ ഇവിടെ നിന്നും യാതൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.ബോംബ് ഭീഷണി വ്യാജമാണോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

രാജ്യതലസ്ഥാനത്തെ നിരവധി സ്‌കൂളുകളിലേക്കാണ് ഇ-മെയിൽ അയച്ചതെന്നാണ് വിവരം. പുലർച്ചെ 4.30ന് ഒന്നിലധികം സ്‌കൂളുകളിലേക്ക് ഈ ഭീഷണി ഇമെയിൽ അയച്ചതായി ഡൽഹി പോലീസ് പറഞ്ഞു. ഒന്നിലധികം സ്കൂളുകളുടെ ഇമെയിൽ ഐഡികൾ (CC, BCC) മെയിലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

 "പ്രാഥമിക അന്വേഷണത്തിൽ, ഇന്നലെ മുതൽ മെയിൽ പലയിടത്തും അയച്ചതായി തോന്നുന്നു, അത് ഒരേ പാറ്റേണിൽ ആണെന്ന് തോന്നുന്നു, തീയതി രേഖ പരാമർശിച്ചിട്ടില്ല, മെയിലിൽ BCC എന്ന് സൂചിപ്പിച്ചിരിക്കുന്നു, അതായത് ഒരു മെയിൽ അയച്ചു. ഇപ്പോൾ പലയിടത്തും അന്വേഷണം നടക്കുന്നുണ്ട്," ഡൽഹി പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

ENGLISH SUMMARY: Delhi: Mother Mary's School, Sanskriti School Get Bomb Threat; Evacuation Underway


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam