തെന്നിന്ത്യയിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച്  പൂജ ഹെഗ്‍ഡെ

MAY 1, 2024, 9:43 AM

തെന്നിന്ത്യൻ സിനിമകളില്‍ തിളങ്ങി നിന്ന താരമാണ് പൂജ ഹെഗ്‍ഡെ.  ഹിന്ദി സിനിമകളിലാണ്   പൂജ ഹെഗ്‍ഡെ ശ്രദ്ധകേന്ദ്രീകരിച്ചത്.

ഒരിടവേളയ്ക്ക് ശേഷം താരം തെന്നിന്ത്യയിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിന്റെ ഭ​ഗമായി  പൂജ തന്റെ പ്രതിഫലം കുറച്ചെന്ന പുതിയ റിപ്പോര്‍ട്ടാണ് സിനിമാ മാധ്യങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്.

സാധാരണ പൂജ ഹെഗ്‍ഡെ മൂന്ന് കോടിയോളമാണ് പ്രതിഫലമായി സ്വീകരിക്കാറുള്ളത്.  നിലവില്‍ പൂജ രണ്ട് കോടിക്കും താഴെ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

 സംവിധായകൻ കാര്‍ത്തിക് ദന്ദുവിന്റെ പുതിയ ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്, നാഗചൈതന്യയാണ് പൂജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തില്‍ നായകനാകുക . 

പൂജ ഹെഗ്‍ഡെയും പ്രഭാസും രസത്തിലല്ലെന്ന് വാര്‍ത്ത വ്യാപകമായി പ്രചരിച്ചത് വലിയ ചര്‍ച്ചായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്നാണ് താരം അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുന്നുവെന്നാണ് താരം പ്രതികരിച്ചിരിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam