ആരാധകരുടെ ശ്രദ്ധയ്ക്ക്! ടര്‍ബോ റിലീസ് നേരത്തെയാക്കി

MAY 1, 2024, 9:07 AM

മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്   ടര്‍ബോ.   ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. 

 മെയ് 23നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ റിലീസ് ദിനമായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 13 ആയിരുന്നു. എന്നാല്‍ ഇത് പിന്നീട് ഇരുപത് ദിവസം മുന്നിലേക്ക് എത്തിയിരിക്കുകയാണ്. റിലീസ് തീയതി മാറ്റാൻ  വ്യക്തമായ കാരണമുണ്ടെന്നാണ് സിനിമ ട്രാക്കര്‍മാര്‍ അടക്കം പറയുന്നത്. മെയ് അവസാനം ചിത്രത്തിന് ഫ്രീ റണ്‍ ലഭിക്കും. കാരണം വലിയ റിലീസുകള്‍ ഒന്നും ഈ അവസരത്തില്‍ ഇല്ല എന്നത് ടര്‍ബോയ്ക്ക് അനുകൂല ഘടകമാണ്. 

നേരത്തെ പ്രഖ്യാപിച്ച ഡേറ്റ് ആണെങ്കില്‍ തമിഴില്‍ അടക്കം പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് എത്തുന്നത്. ഇന്ത്യന്‍ 2, പ്രഭാസിന്‍റെ കല്‍കി തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. അതിനാല്‍ അത്തരം ക്ലാഷുകള്‍ ഇല്ലാതെ ഫ്രീ റണ്‍ ലഭിക്കുക എന്നതാണ് ടര്‍ബോ ഉദ്ദേശിക്കുന്നത്.

vachakam
vachakam
vachakam

 തമിഴ്നാട്ടിലും മറ്റ് ഇന്ത്യന്‍ ടൗണുകളിലും. വിദേശത്തും മലയാള സിനിമയ്ക്ക് ആരാധകരുണ്ട്. വന്‍ പടങ്ങളുമായി ക്ലാഷ് റിലീസ് ചെയ്താന്‍ ഇത്തരം വിപണികളില്‍  റിലീസ് സെന്‍ററുകള്‍ ലഭിക്കാതിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ടര്‍ബോ റിലീസ് നേരത്തെയാക്കിയത് എന്നും സൂചനയുണ്ട്.

ഇതിനൊപ്പം തന്നെ മലയാളത്തില്‍ വന്‍ വിജയമായ ആടുജീവിതം ആദ്യം റിലീസ് പ്രഖ്യാപിച്ചത് ഏപ്രില്‍ ആണെങ്കിലും പിന്നീട് റിലീസ് മാര്‍ച്ചിലേക്ക് മാറ്റിയിരുന്നു. ഇത് ചിത്രത്തിന് നേട്ടവുമായി. അതേ രീതിയില്‍ ഒരു പ്രതീക്ഷ ടര്‍ബോയ്ക്കും ഉണ്ടെന്ന് കരുതാം. 

 ടർബോയുടെ ‍ഡബ്ബിം​ഗ് വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 24ന് മമ്മൂട്ടി ഡബ്ബി​ങ്ങിന് എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആക്ഷന്‍- കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

vachakam
vachakam
vachakam

ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. അച്ചായൻ ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് ടർബോയ്ക്ക് സം​ഗീതം ഒരുക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam