മക്കളെ വിട്ടു കിട്ടണം; സീമ ഹൈദറിന് പാകിസ്താനിലെ ഭർത്താവിന്റെ നോട്ടീസ്

APRIL 16, 2024, 10:01 PM

ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവിനെ കാണാന്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ യുവതി സീമ ഹൈദറിനു കോടതി നോട്ടീസ്. നോയിഡയിലെ കുടുംബക്കോടതിയാണ് മേയ് 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ 4 കുട്ടികളുമായാണു സീമ, സച്ചിന്‍ മീണയെ കാണാന്‍ ഇന്ത്യയിലേക്കു എത്തിയത്. തുടര്‍ന്ന് കാഠ്മണ്ഡുവില്‍ വച്ച്‌ ഇരുവരും വിവാഹിതരായി.

സച്ചിന്‍ മീണയും സീമയുമായുള്ള വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തത്. സീമ വിവാഹമോചനം നേടിയിട്ടില്ലാത്തതിനാല്‍ സച്ചിനുമായുള്ള വിവാഹത്തിനു സാധുത ഇല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

vachakam
vachakam
vachakam

കുട്ടികളെ മതം മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. മോമിന്‍ മാലിക് ആണ് ഘുലാം ഹൈദറിനുവേണ്ടി ഹാജരാകുന്നത്.കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഘുലാം ഹൈദര്‍ കോടതിയെ സമീപിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam