ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷം സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരിച്ചേക്കും

JUNE 16, 2024, 2:26 AM

ന്യൂഡെല്‍ഹി: ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24-ന് ആരംഭിച്ച് ജൂലൈ 3-ന് സമാപിക്കും. ഒമ്പത് ദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ജൂണ്‍ 26-ന് ആരംഭിക്കും. 

പതിനേഴാം ലോക്സഭയില്‍ ബിജെപിയുടെ ഓം ബിര്‍ളയായിരുന്നു സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുത്തിരുന്നില്ല. 

233 സീറ്റുകളാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിന് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ലോക്‌സഭയില്‍ കൂടുതല്‍ കരുത്തുകാട്ടാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. 

vachakam
vachakam
vachakam

ലോക്സഭയിലെ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഭരണകക്ഷിയുടെയോ സഖ്യത്തിന്റെയോ ശക്തിയുടെയും നിയന്ത്രണത്തിന്റെയും പ്രതീകമായാണ് സ്പീക്കര്‍ സ്ഥാനം കാണുന്നത്. സ്പീക്കറിന്റെ അഭാവത്തില്‍ സ്പീക്കറുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാനും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam