ലഖ്‌നൗ: ആദ്യരാത്രിയില്‍ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ഭര്‍ത്താവ് സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു മരിച്ചതായി റിപ്പോർട്ട്. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആണ് യുവതി മരിച്ചത്.
ആരോഗ്യനില വഷളായ നവവധുവിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കല്യാണം കഴിഞ്ഞ് ഏഴാം ദിവസം യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.
ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം. ആദ്യ രാത്രിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനിടെ ഉണ്ടായ ഗുരുതര പരിക്കുകളാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ഫെബ്രുവരി ഏഴിനാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണ് യുവതി മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഭര്‍ത്താവ് വീട് പൂട്ടി ഒളിവില്‍ പോയതായും വിവരമുണ്ട്. എന്നാൽ പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഹമീര്‍പൂര്‍ പൊലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ആണ് ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്