രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമം

JULY 1, 2024, 5:58 AM

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമം. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്ത് ആധുനിക ക്രിമിനല്‍ നീതി നിര്‍വഹണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. രണ്ടാം മോദി സര്‍ക്കാരാണ് ിത് പാസാക്കിയത്. പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബര്‍ 12 നാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന ആശയങ്ങളുടെ പിന്‍ബലത്തിലാണ് നിയമനിര്‍മ്മാണമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമങ്ങളുടെ ശരീരവും ആത്മാവും പൂര്‍ണമായി ഇന്ത്യനാണെന്ന് അമിത് ഷാ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam