പാട്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഉദ്ധരിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തില്‍ നിന്ന് കൊടുക്കുന്ന ഒരു രൂപ സംസ്ഥാനങ്ങളിലെത്തുമ്പോള്‍ പതിനഞ്ച് പൈസയായി ചുരുങ്ങുമെന്ന 1985 ലെ രാജീവ് ഗാന്ധിയുടെ പ്രസ്താവനയാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇന്ന് കേന്ദ്രത്തില്‍ നിന്നയക്കുന്ന ഓരോ രൂപയും ഗുണഭോക്താക്കളുടെ കൈവശം കീറാതെ മുറിയാതെ എത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രത്തില്‍ നിന്നുള്ള പണം ഓരോ പാവപ്പെട്ടവന്റെയും പക്കല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സഫറിലൂടെ എത്തിച്ചേരുന്നു. പണ്ട് കരുത്തനായ ഒരു പ്രധാനമന്ത്രി പറഞ്ഞത് ഡല്‍ഹിയില്‍ നിന്നയക്കുന്ന ഒരു രൂപ സംസ്ഥാനങ്ങളിലെത്തുമ്പോള്‍ പതിനഞ്ച് പൈസയായി കുറയുന്നു എന്നായിരുന്നു. എന്നാല്‍ ഇന്ന് ഒരു പൈസയും ഇടയ്ക്ക് വച്ച് കാണാതാകുന്നില്ല. നിങ്ങളുടെ ഓരോരുത്തരുടെയും അക്കൗണ്ടില്‍ ഇന്ന് നേരിട്ടാണ് പതിനായിരം രൂപ നിക്ഷേപിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി മഹിള യോജനയിലൂടെ പതിനായിരം രൂപ വീതം ബിഹാറിലെ 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്ന പരിപാടി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
