ന്യൂഡല്‍ഹി: അടുത്ത മൂന്ന് മാസം മൻ കി ബാത് പ്രക്ഷേപണം ചെയ്യില്ല. പ്രതിമാസ റേഡിയോ പരിപാടിയുടെ 110-ാം പതിപ്പിലൂടെ പ്രധാനമന്ത്രി മോദിയാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണിത്.
മൻ കി ബാത്തിന് ഇടവേള വന്നാലും നമ്മുടെ രാജ്യം സ്വായത്തമാക്കുന്ന നേട്ടങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
സമൂഹത്തിലുണ്ടാകുന്ന ഓരോ നല്ല കാര്യങ്ങളും നമ്മുടെ നേട്ടങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും Mann Ki Baat എന്ന ഹാഷ്ടാഗ് നല്‍കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
2014 ഒക്ടോബർ മൂന്നിനായിരുന്നു മൻ കി ബാത് ആരംഭിച്ചത്. സർക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്