ഇൻഡിഗോ വിമാനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ ബീഡി വലിച്ച 42കാരന് സംഭവിച്ചത് 

MARCH 6, 2024, 5:01 PM

മുംബൈ: റിയാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ ബീഡി വലിച്ച 42കാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഡല്‍ഹി നിന്ന് പുറപ്പെട്ട് മുംബൈ വഴി റിയാദിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്.

ഡല്‍ഹിയില്‍ നിന്നാണ് 42കാരനായ മുഹമ്മദ് ഫക്രുദ്ദീൻ മുഹമ്മദ് അമ്മുറുദ്ദീൻ വിമാനത്തില്‍ കയറിയത്. ക്യാബിനുള്ളില്‍ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെ ആണ് വിമാന ജീവനക്കാർ പരിശോധന നടത്തിയത്. അപ്പോഴാണ് ഇയാള്‍ ടോയ്ലറ്റില്‍ ഇരുന്ന് ബീഡി വലിച്ചത് കണ്ടെത്തിയത്.

തുടർന്ന് വിമാനം മുംബയില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ പ്രതിയെ പൊലീസിന് കെെമാറുകയായിരുന്നു. എന്നാൽ പ്രതി ബീഡിയും ലെെറ്ററുമായി എങ്ങനെ വിമാനത്തിനുള്ളില്‍ കടന്നെന്ന് ഇതുവരെ വ്യക്തമല്ല. റിയാദിലാണ് മുഹമ്മദ് ഫക്രുദ്ദീൻ ജോലി ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് എയർലെെൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത്), എയർക്രാഫ്റ്റ് ആക്‌ട് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് മുഹമ്മദ് ഫക്രുദ്ദീന് എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam