ബെംഗളൂരു: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് പിന്‍വലിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വ്യക്തമാക്കിയതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാലിക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്ക് നല്‍കാവൂയെന്ന് ഖാര്‍ഗെ പറഞ്ഞു. നിങ്ങള്‍ക്ക് ചവയ്ക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കടിക്കരുതെന്നായിരുന്നു ശിവകുമാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമുള്ള ഖാര്‍ഗെയുടെ ഉപദേശം. ലക്ഷ്വറി ഇതര സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന 'ശക്തി' പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നത്.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ സാമ്പത്തിക വിവേകത്തോടെ തങ്ങളുടെ ബജറ്റിനനുസരിച്ച് സന്തുലിതമാക്കാന്‍ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങള്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി. ആസൂത്രിതമല്ലാത്ത സമീപനം പാപ്പരത്തം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ഭാവി തലമുറയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'നിങ്ങള്‍ കര്‍ണാടകയില്‍ അഞ്ച് ഗ്യാരന്റികള്‍ വാഗ്ദാനം ചെയ്തു. നിങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഞങ്ങള്‍ മഹാരാഷ്ട്രയില്‍ അഞ്ച് ഗ്യാരണ്ടികള്‍ വാഗ്ദാനം ചെയ്തു. ഇന്ന്, ആ ഗ്യാരന്റികളിലൊന്ന് നിങ്ങള്‍ റദ്ദാക്കുമെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങള്‍ എല്ലാവരും പത്രങ്ങള്‍ വായിക്കുന്നില്ലെന്ന് തോന്നുന്നു, പക്ഷേ ഞാന്‍ അത് ചെയ്യുന്നുണ്ട്. അതിനാലാണ് ഇക്കാര്യം നിങ്ങളോട് പറയുന്നത്,'' മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി ഡികെ ശിവകുമാറുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് കപട വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് ബിജെപി ആരോപിച്ചു. നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ശക്തി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്