ന്യൂഡെല്‍ഹി: റിയാസി, രാംബാണ്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ശേഖരിച്ചു വരികയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെ അടുത്തിടെ പരീക്ഷണ ഗതാഗതം ആരംഭിച്ചിരുന്നു. ജമ്മു കശ്മീരിന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ഈ പാലം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാലത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍, ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മുവിലെ റിയാസി ജില്ലയില്‍ 20 വര്‍ഷമെടുത്താണ് ചെനാബ് പാലം പൂര്‍ത്തിയാക്കിയത്. ജമ്മുവിലൂടെ പോകുന്ന 272 കിലോമീറ്റര്‍ ഓള്‍-വെതര്‍ റെയില്‍വേ സെക്ഷന്റെ ഭാഗമാണിത്. റെയില്‍വേ ലൈനിന്റെ അന്തിമ ലക്ഷ്യസ്ഥാനം കശ്മീര്‍ താഴ്വരയാണ്. നിലവില്‍, കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം പലപ്പോഴും വിച്ഛേദിക്കപ്പെടും.
ചെനാബ് പാലം ഈ സാഹചര്യത്തില്‍ അസ്വസ്ഥമായ അതിര്‍ത്തി മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപരമായ നേട്ടം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെയും ചൈനയുടെയും വിവര ശേഖരണത്തിന് പ്രാധാന്യം വര്‍ധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്