മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയതായി റിപ്പോർട്ട്. ബോഗിയിൽ തീപിടിച്ചെന്ന് കരുതി പരിഭ്രമിച്ച് ട്രെയിനിൽ നിന്ന് ചാടിയവർ സമീപ ട്രാക്കിലൂടെ എതിർ ദിശയിലെത്തിയ ട്രെയിനിടിച്ചാണ് ദാരുണമായ മരണങ്ങൾ സംഭവിച്ചത്.
അപകടത്തിൽ ഒമ്പതു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും, നിസാര പരിക്കേറ്റവർക്ക് 5,000 രൂപ വീതവും റെയിൽവേ മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതേസമയം നേരത്തേ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്