കർണാടക: കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിൻ്റെ സിനിമകളും പ്രത്യേക പരിപാടികളും പരസ്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നിരോധിക്കണമെന്ന് ബിജെപി.
ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി മോർച്ച തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ശിവരാജ് കുമാറിൻ്റെ ഭാര്യ ഗീത ശിവകുമാറാണ് ഷിമോഗയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശിവരാജ് കുമാർ ഇടപെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ സിനിമകൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
മാർച്ച് 20ന് ഭദ്രാവതി താലൂക്കിൽ ഗീതയുടെ പ്രചാരണ പരിപാടിയിൽ ശിവരാജ് കുമാർ പങ്കെടുത്തിരുന്നു. ബിജെപി ഒബിസി മോർച്ച പ്രസിഡന്റ് രവി കൗടില്യയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
കന്നഡ സിനിമാരംഗത്തെ പ്രമുഖനും നിലവിൽ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ ശിവരാജ് കുമാർ തൻ്റെ സിനിമാ പ്രവർത്തനത്തിലൂടെയും പൊതു വ്യക്തിത്വത്തിലൂടെയും ജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു.
അദ്ദേഹത്തിൻ്റെ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത് സിനിമാ തിയേറ്ററുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പ്രാദേശിക സംഘടനകൾ എന്നിവരോട് നടനുമായി ബന്ധപ്പെട്ട സിനിമകളോ പരസ്യങ്ങളോ പരസ്യബോർഡുകളോ പ്രദർശിപ്പിക്കുന്നത് താൽക്കാലികമായി നിർത്താൻ നിർദ്ദേശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്