കൊൽക്കത്ത ലോ കോളേജ് ബലാത്സംഗ കേസ്: 3 പേർ അറസ്റ്റിൽ

JUNE 27, 2025, 9:12 AM

കൊൽക്കത്ത: കൊൽക്കത്തയിൽ ലോ കോളേജിനകത്ത് നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

കോളേജിലെ പൂർവ വിദ്യാർത്ഥിയായ മനോജിത് മിശ്ര, നിലവിൽ കോളേജിൽ പഠിക്കുന്ന 19 കാരൻ സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.  പിടിയിലായവരിൽ ഒരാൾ തൃണമൂൽ കോൺ​ഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ മുൻ നേതാവാണ്.

vachakam
vachakam
vachakam

സൗത്ത് കൊൽക്കത്തയിലെ സർക്കാർ ലോ കോളേജിലെ വിദ്യാർത്ഥിയാണ് കോളേജിനകത്ത് കൂട്ട ബലാൽസം​ഗത്തിനിരയായത്. ബുധനാഴ്ച രാത്രി 7 മണിക്ക് കോളജിലെത്തിയ വിദ്യാർത്ഥിയെ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ മുറിയിൽ വച്ചാണ് മൂന്ന് പ്രതികളും ക്രൂര പീഡനത്തിനിരയാക്കിയത്.

ഉപദ്രവിക്കരുതെന്ന് കാല് പിടിച്ചു അപേക്ഷിച്ചിട്ടും പ്രതികൾ പത്ത് മണിവരെ പീഡനം തുടർന്നുവെന്നും എഫ്ഐആറിലുണ്ട്. യുവതിയുടെ പരാതിയിലാണ് കൊൽക്കത്ത പൊലീസ് കേസെടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam