കര്‍ണാടക: കമല്‍ ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം ആവാം പക്ഷേ അത് വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തിൽ ആവരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി.
കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും പരാമർശം പിൻവലിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
"പൊതുജനവികാരത്തെ കൈയ്യടക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. തെറ്റുകൾ സംഭവിക്കുമ്പോൾ"ഞാൻ സംസാരിച്ചത് ഈ സാഹചര്യത്തിലാണ്, പക്ഷേ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പറയണം" എന്നും കോടതി അറിയിപ്പ് നൽകി.
കർണാകടകയിൽ നിന്നും നിങ്ങൾ കോടികൾ സമ്പാദിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് കന്നഡക്കാരുടെ ആവശ്യമില്ലെങ്കിൽ വരുമാനവും ഒഴിവാക്കണമെന്ന് കോടതി വ്യക്തമാക്കി.
നിങ്ങൾ കമൽ ഹാസനോ,ആരോ ആയിക്കോട്ടേ, താങ്കൾ 70 കാരനായ സൂപ്പർ സ്റ്റാറാണ്, ഈ മാസം അവസാനം ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാ എംപിയാകുമെന്ന് പ്രതീക്ഷിക്കുന്ന ആളാണെന്നും കോടതി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്