കെ-ടെറ്റ് കേസ്: പുനപരിശോധനാ ഹര്‍ജി മെയ് 13 ന് തുറന്ന കോടതിയില്‍ കേള്‍ക്കും

APRIL 30, 2026, 6:17 AM

ന്യൂഡല്‍ഹി: കെ-ടെറ്റ് പുനപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. രണ്ട് വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ ഹര്‍ജിയാണ് പുനപരിശോധനയ്ക്ക് വെയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പടെയുള്ള പുനപരിശോധന ഹര്‍ജികളാആണ് മെയ് 13 ന് തുറന്ന കോടതിയില്‍ പരിഗണിക്കുന്നത്.

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ 50000 ത്തോളം അധ്യാപകരെ സംബന്ധിച്ചെടുത്തോളം ആശ്വാസകരമായ ഒരു നടപടിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. കേരള സര്‍ക്കാരും വിവിധ സംഘടനകളും ഉള്‍പ്പടെ 45 ഓളം പുനപരിശോധന ഹര്‍ജികളാണ് ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ചേംബറില്‍ പരിഗണിച്ചത്.

നിലവിലുള്ള അധ്യാപകര്‍ക്ക് അവര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഉള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് കേരളത്തിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. 2012 മാര്‍ച്ച് 31-ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നും ആണെന്നാണ് സര്‍ക്കാര്‍ ആവശ്യം.

അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ നെറ്റ്, എംഫില്‍, എംഎഡ്, പിഎച്ച്ഡി അടക്കം ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും. ഇവര്‍ വീണ്ടും യോഗ്യതാ പരീക്ഷയായ ടെറ്റ് പാസായാല്‍ മാത്രമേ ജോലിയില്‍ തുടരാനും പ്രമോഷനും അവസരം ലഭിക്കൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam